കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റി അംഗവും അബ്ബാസിയ എഫ് യൂണിറ്റ് കൺവീനറുമായ നിമിഷ രാജേഷിനും മകൻ നിരോഷ് കൃഷ്ണക്കും ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന ബാലവേദി കുവൈറ്റ് അംഗം അഭിഷേക് സജിക്കും കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു എന്നിവരുഹി പേർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ നിമിഷ രാജേഷിനുള്ള കലയുടെ ഉപഹാരം കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത്, ജനറൽ സെക്രട്ടറി എന്നിവർ കൈമാറി. അബ്ബാസിയ എഫ് യൂണിറ്റിന്റെ ഉപഹാരം സണ്ണി സൈജേഷ് കൈമാറി. അഭിഷേകിനുള്ള ബാലവേദി കുവൈറ്റിന്റെ ഉപഹാരം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി ചെയർമാൻ സജീവ് എം ജോർജ്ജ് കൈമാറി. കല കുവൈറ്റ് അബ്ബാസിയ മേഖല ആക്ടിംഗ് പ്രസിഡന്റ് പവിത്രന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിന് ആക്ടിംഗ് സെക്രട്ടറി ജിജി സ്വാഗതവും മാത്യു ജോസഫ് നന്ദിയും രേഖപ്പെടുത്തി.