കുവൈറ്റ് സിറ്റി : കുവൈറ്റിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ,അൽ ഫൈസൽ എഡ്യൂക്കേഷണൽ എസ്റ്റാബ്ലിഷ്‌മെന്റ്
കീഴിലുള്ള സ്കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ് . മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് – ബഷീർ ബാത്ത,അൽ ഫൈസൽ എഡ്യൂക്കേഷണൽ എസ്റ്റാബ്ലിഷ്‌മെൻറ് ജനറൽ മാനേജർ ശ്രീകുമാർ പിള്ളയ്ക്ക് പ്രിവിലേജ് കാർഡ് കൈമാറി.ഡിജിറ്റൽ എക്സ്-റേകൾ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമ്മോഗ്രാം, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ അൽ ഫൈസൽ എഡ്യൂക്കേഷണൽ എസ്റ്റാബ്ലിഷ്‌മെൻറ് ജീവനക്കാർക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. കൂടാതെ ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റികളിലുടനീളമുള്ള ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ ജീവനക്കാർക്ക് പ്രയോജനപെടുത്താം. ഫ്രെയിമുകൾക്കും ലെൻസുകൾക്കുമായി ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയുടെ അധിക സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു. ഇത്തരം സേവനങ്ങൾക്ക് പരസ്പരം കൈകോർക്കൽ ഇരു കൂട്ടരുടെയും സാമൂഹിക പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.
Home  Kuwait Associations  കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ്,  അൽ ഫൈസൽ എഡ്യൂക്കേഷണൽ എസ്റ്റാബ്ലിഷ്‌മെൻറ് ജീവനക്കാർക്ക് ഫാമിലി ക്ലബ്...
 
            
 
		
