കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

0
13

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1:27ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ പൊതുജനങ്ങളിൽ ആശങ്ക ഉയർന്നു.ആദ്യ റിപ്പോർട്ടുകൾ പ്രകാരം റിക്ടർ സ്കെയിലിൽ ഏകദേശം 4.2 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര സീസ്മിക് ഏജൻസികൾ സൂചിപ്പിക്കുന്നു. അൽ അഹ്മദി സമീപത്ത് ഏകദേശം 55 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായത്. സംഭവത്തിന്റെ കൃത്യമായ ഉറവിടവും തീവ്രതയും സ്ഥിരീകരിക്കാൻ അധികൃതർ ഡാറ്റ പരിശോധിച്ചുവരികയാണ്. നിലവിൽ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.