കുവൈത്ത് സിറ്റി : പ്രവാസി വെൽഫെയർ കുവൈത്ത് അബു ഹലിഫ യൂണിറ്റ് സമ്മേളനവും കേന്ദ്ര പ്രസിഡൻറിനുള്ള സ്വീകരണവും അബുഹലീഫ തനിമ ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര പ്രസിഡൻ്റ റഫീഖ് ബാബു സ്വീകരണത്തിന് നന്ദി പറഞ്ഞു. ആനുകാലിക കേരള രാഷ്ട്രീയത്തിൽ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ അജണ്ടകൾ നിശ്ചയിക്കുന്ന പാർട്ടിയായി കേരളത്തിലെ വെൽഫെയർ പാർട്ടി വളർന്നുവെന്നും നിലമ്പൂർ ഉപ തെരഞ്ഞെടുപ്പ് ഫലങ്ങളും ചർച്ചകളും അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സാഹോദര്യ പദയാത്ര അനുഭൂതികളും അനുരണനങ്ങളും എന്ന വിഷയത്തിൽ അൻവർ ഷാജി സംസാരിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പും രാഷ്ട്രീയ കേരളവും എന്ന വിഷയത്തിൽ കെ. അബ്ദു റഹിമാൻ സംസാരിച്ചു. സെക്രട്ടറി സമദ് കൊയിലാണ്ടി സ്വാഗതവും ട്രഷറർ ഹാരിസ് ഇസ്മായിൽ നന്ദിയും പറഞ്ഞു. സർഗ്ഗവേദിയുടെ കീഴിൽ ഗാനങ്ങളും കവിതാലാപനങ്ങളും നടന്നു. സമ്മേളനത്തോടനുബന്ധിച്ച് സഞ്ചയിക, നോർക്ക കൗണ്ടറുകൾ സജ്ജീകരിച്ചു. സഞ്ചയിക കൗണ്ടറിന് നിഹാദ് നാസിറും നോർക്ക കണ്ടറിന് സലിനയും നേതൃത്വം നൽകി. പുതുതായി പാർട്ടിയിലേക്ക് കടന്നുവെന്നവർക്ക് സ്വീകരണം നൽകി.