സ്വപ്നക്കുതിപ്പിൽ ചന്ദ്രയാന്‍

0
69

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ നി​ന്ന് ഇ​സ്രൊ​യു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ വി​ക്ഷേ​പ​ണ വാ​ഹ​നം ലോ​ഞ്ച് വെ​ഹി​ക്കി​ൾ മാ​ർ​ക്ക്–3 (എ​ൽ​വി​എം3) റോ​ക്ക​റ്റി​ലേ​റി​യാ​ണ് യാ​ത്ര പുറപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങിയത്. എൽവിഎം 3 -എം4 റോക്കറ്റിന്‍റെ നാലാം ദൗത്യമാണ് ചന്ദ്രയാന്‍ 3. ഓഗസ്റ്റ് 23 നോ 24നോ ചന്ദ്രോപരിതലം തൊടും വരെ ഇനി അക്ഷമമായ കാത്തിരിപ്പ്.കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സർക്കാരിന്‍റെ പ്രത്യേക അതിഥിയായി വിക്ഷേപണം വീക്ഷിക്കാനെത്തി.

ചാന്ദ്ര​യാ​ൻ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ദൗ​ത്യ​മാ​ണി​ത്. 2008ലെ ​ആ​ദ്യ ദൗ​ത്യം (ച​ന്ദ്ര​യാ​ൻ 1) വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ച​ന്ദ്ര​നെ വ​ലം​വ​ച്ച് ചി​ത്ര​ങ്ങ​ള​ട​ക്കം വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ ആ​ദ്യ ദൗ​ത്യ​ത്തി​ന് 2 വ​ർ​ഷ​മാ​ണ് ആ​യു​സ് പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, അ​തി​ല​ധി​കം കാ​ലം ഇ​തു പ്ര​വ​ർ​ത്തി​ച്ചു. 2019ലാ​യി​രു​ന്നു ര​ണ്ടാം ദൗ​ത്യം. അ​ന്നു ലാ​ൻ​ഡി​ങ്ങി​നു മു​ൻ​പ് ലാ​ൻ​ഡ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് തി​രി​ച്ച​ടി​യാ​യി. ച​ന്ദ്ര​നി​ൽ ലാ​ൻ​ഡ​റും റോ​വ​റും ഇ​റ​ക്കു​ക​യെ​ന്ന അ​ന്ന​ത്തെ ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​ത്ത​വ​ണ ശ്ര​മം.