കുവൈത്തിൽ ഇന്ത്യൻ ഡോക്ടർമാർക്ക് സുവർണ്ണാവസരം

കുവൈത്തി മിനിസ്ട്രി ഹോസ്പിറ്റലുകളിലും ഹെൽത് സെന്ററുകളിലും ഇന്ത്യൻ ഡോക്ടർമാരെ നിയമിക്കാൻ മിനിസ്ട്രി ഓഫ് ഹെൽത് തീരുമാനിച്ചതായ് ഹെൽത് മിനിസ്ട്രി അസിസ്റ്റന്റ് അണ്ടർസെക്കട്ടറി ഫോർ ടൈക്കനിക്കൽ അഫയേഴ്‌സ് ഡോ അബ്ദുൽ റഹ്‌മാൻ അൽ മുദൈരി അറിയിച്ചു.

ഇന്റേണൽ മെഡിസിൻ, ഐസിയു, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, ടൂമർ, ലിവർ സർജറി, ബ്ലഡ് വെസൽസ്, ഗ്ലാൻഡ്സ്, ഓർഗൻ ട്രാൻസ്‌പ്ലാന്റ്, പ്രമച്വര് ബർത്, ഇന്റർവെൻഷൻ, റേഡിയോളജി, പ്രൈമറി കേർ തുടങ്ങിയ വിഭാഗങ്ങളിലേക്കാവും റിക്രൂട്ടിംഗ്.

ഇന്ത്യൻ മാധ്യമങ്ങളിൽ ഇതെ പറ്റി പരസ്യം കൊടുക്കുന്നതാണ്. അപേക്ഷകൾ ഓൺ ലൈൻ വഴി സ്വീകരിക്കും.