ഖത്തറില്‍ 8 മുൻ ഇന്ത്യൻ സൈനികർക്ക് വധശിക്ഷ

0
130

ഖത്തറിൽ തടവിലായ 8 മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. വ്യവസായ ആവശ്യങ്ങൾക്കായി ഖത്തിറിലെത്തിയവരാണിവർ. ജനുവരി 14 ന് ഇവരെ കസ്റ്റഡിയിലെടുത്ത് ഏകാന്ത തടവിലാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബറിൽ മാത്രമാണ് ഇവരെ തടവിലാക്കിയ കാര്യം ദോഹയിലെ ഇന്ത്യൻ എംബസി അറിഞ്ഞത്. ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം എന്തെന്ന് ഖത്തര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഖത്തറിന്‍റെ ശിക്ഷാവിധിക്ക് പിന്നാലെ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. എട്ട് പേരുടെയും കുടുംബാംഗങ്ങളുമായും അവരുടെ അഭിഭാഷകരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഖത്തർ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താത്ത പക്ഷം കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വിദേശകാര്യ മന്ത്രാലയം