കുവൈറ്റിൽ നടന്ന ഇറാനിയൻ ഷെല്ലാക്രമണത്തിൽ ഒരു മരണം, 32 വിദേശ പൗരന്മാർക്ക് പരിക്ക്‌

0
6

കുവൈറ്റ് സിറ്റി : ഇറാനിയൻ ഷെല്ലാക്രമണത്തിന്റെ ഫലമായി ആശുപത്രികളിൽ 32 വിദേശ പൗരന്മാരെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു, ഒരു മരണവും റിപ്പോർട്ട് ചെയ്തു. അൽ-അദാൻ ആശുപത്രിയിലാണ് തുടക്കത്തിൽ കേസുകൾ സ്വീകരിച്ചതെന്നും അവിടെ നിന്ന് 15 പേരെ അടിയന്തരവും ആവശ്യമായതുമായ വൈദ്യചികിത്സയ്ക്കും തീവ്രപരിചരണത്തിനുമായി ജാബർ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുകയാണ്. കുവൈത്ത് ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റതായുള്ള വിവരങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. എന്നാൽ, റിഫൈനറിയുടെ പ്രവർത്തനത്തെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.