ഡൽഹി: വിവാദ കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന പ്രക്ഷോഭകരിൽ ഒരാൾ കൂടെ ആത്മഹത്യ ചെയ്തു. ഹരിയാനയിൽ നിന്നുള്ള കർഷകനായ 52 വയസ്സുകാരൻ കരം വീർ സിങാണ് ഡൽഹി അതിർത്തിയായ തിക്രിയിൽ വച്ച് ആത്മഹത്യ ചെയ്തത്. കേന്ദ്ര സർക്കാറാണ് തൻറെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതിവച്ച അതിനുശേഷമായിരുന്നു ആത്മഹത്യ. രണ്ട് മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ നിരവധി കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒട്ടേറെെെ പേർ ജീവനൊടുക്കിയപ്പോൾ അതികഠിന ശൈത്യവും വിവിധ അപകടങ്ങളും നിരവധി കർഷകരുടെ ജീവനെടുത്തു.