കുവൈത്തിൽ ഓൺലൈൻ  മണി ട്രാൻസ്​ഫർ ഓഫറുമായി യൂനിമണി

കുവൈത്ത്​ സിറ്റി: ആഗോള ധനവിനിമയ സ്ഥാപനമായ യൂനിമണി എക്​സ്​ചേഞ്ച്​ ഓൺലൈൻ മണി ട്രാൻസ്​ഫർ സേവനം ആരംഭിക്കുന്നു. . പരിധികളില്ലാതെ സുരക്ഷിതമായി മികച്ച വിനിമയ നിരക്കിൽ ഉ​പയോക്​താക്കൾക്ക്​ ഇൗ സേവനം ലഭ്യമാവുമെന്ന്​ സി.ഇ.ഒ ടി.പി. പ്രദീപ്​കുമാർ, കുവൈത്ത്​ കൺട്രി ഹെഡ്​ വിവേക്​ നായർ എന്നിവർ വാർത്താസ​മ്മേളനത്തിൽ അറിയിച്ചു. യൂനിമണി കുവൈത്തിൽ നേരത്തെ രജിസ്​റ്റർ ചെയ്​ത ഉപയോക്​താക്കൾക്ക്​ മൊബൈൽ ആപ്​ ഡൗൺലോഡ്​ ചെയ്​തോ kw.unimoni.com എന്ന വെബ്​സൈറ്റിലൂടെയോ പണം നേരിട്ട്​ അയക്കാൻ കഴിയുംതത്സമയ ഇടപാട്​ ട്രാക്കിങ്​, ഇ മെയിൽ വഴി നിരക്ക്​ അലേർട്ട്​ തുടങ്ങിയ സവിശേഷതകളുണ്ട്​. എസ്​.എം.എസ്​, വോയ്​സ്​ കമാൻഡ്​, ഒ.ടി.പി ഉപയോഗിച്ച്​ സുരക്ഷിത ലോഗിൻ സംവിധാനം, വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ തുടങ്ങി വളരെ സുരക്ഷിതമായാണ്​ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്​. . പുതിയ ഉപഭോക്​താക്കൾ ഏതെങ്കിലുമൊരു യൂനിമണി ശാഖയിൽ ഒറ്റത്തവണ ലളിതമായ രജിസ്​ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്​. കുവൈത്തിൽ 12 ശാഖകളിലൂടെ മണി ട്രാൻസ്​ഫർ, ഫോറിൻ കറൻസി എക്​സ്​ചേഞ്ച്​ സേവനങ്ങളുടെ വലിയ ശൃംഖലയാണ്​ യൂനിമണി കുവൈത്ത്​ ഒരുക്കിയിരിക്കുന്നതെന്ന്​ സ്ഥാപന മേധാവികൾ അറിയിച്ചു.