റമദാനിൽ പള്ളികളിൽ പുരുഷന്മാർക്ക് മാത്രം തറാവീഹ് നമസ്കാരത്തിന് അനുമതി

കുവൈത്ത് സിറ്റി: വരുന്ന റമദാൻ മാസത്തിൽ പള്ളികളിലെ തറാവിഹ് നമസ്കാരത്തിന് അനുമതി. പുരുഷന്മാർക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് കുവൈത്ത് മതകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മന്ത്രാലയം അണ്ടർസെക്രട്ടറി ഫരീദ് ഇമാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുണ്യ റമദാൻ മാസത്തിനായി മന്ത്രാലയം പൂർണ്ണമായും സജ്ജമായതായും അദ്ദേഹം പറഞ്ഞു.

നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ പരിഗണിച്ച് പ്രാർത്ഥനാ സൗകര്യം പുരുഷന്മാർക്ക് മാത്രമാണെന്നും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പള്ളികളിൽ  പ്രാർത്ഥനാ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട് , ആയതിനാൽ സ്ത്രീകളുടെ പ്രാർത്ഥന മുറികൾ ഇതിനുവേണ്ടി സജ്ജീകരിക്കും എന്നും  അദ്ദേഹം പറഞ്ഞു. ഈ വർഷം താരാവിഹ് നമസ്കാരത്തിനും ഖിയാമിനും പുരുഷന്മാർക്ക് മാത്രമായി ഗ്രാൻഡ് മോസ്ക് തുറക്കുമെന്നും നിരവധി വിശിഷ്ട വായനക്കാർ പ്രാദേശികമായി പ്രാർത്ഥനകൾ നയിക്കുമെന്നും ഇമാഡി ചൂണ്ടിക്കാട്ടി.