കുവൈത്ത് സിറ്റി : അന്തരിച്ച കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒഐസിസി കുവൈറ്റ് യൂത്ത് വിങ്ങും ബദർ മെഡിക്കൽ സെൻ്ററും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 7 മണി മുതൽ ബദ്ർ മെഡിക്കൽ സെന്റർ ഫർവാനിയ ബ്രാഞ്ചിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ്.
































