ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ സേവനങ്ങളുടെ നടത്തിപ്പിൽ മാറ്റം

0
17

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഔട്ട്‌സോഴ്സ് സേവനദാതാവിൽ മാറ്റം വരുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സേവനം നൽകുന്ന ബി.എൽ.എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന്റെ കരാർ 2026 ജൂൺ 30ന് അവസാനിക്കും. 2026 ജൂലൈ 1 മുതൽ ഡ്യൂഡിജിറ്റൽ ഗ്ലോബൽ ലിമിറ്റഡ് (DuDigital Global Limited) ആയിരിക്കും ഇന്ത്യൻ എംബസിയുടെ പുതിയ ഔദ്യോഗിക സർവീസ് ദാതാവ്. ഇതോടെ ജൂലൈ 1 മുതൽ സമർപ്പിക്കുന്ന എല്ലാ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവന അപേക്ഷകളും ഡ്യൂഡിജിറ്റൽ ഗ്ലോബൽ നടത്തുന്ന ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയാണ് സ്വീകരിക്കുക.

പുതിയ കേന്ദ്രങ്ങൾ കുവൈത്ത് സിറ്റിയിലെ അൽ-ജവഹറ ടവർ, ഫഹാഹീലിലെ സമാ മാൾ, ദജീജിലെ വഹ മാൾ, ജഹ്റയിലെ അൽ മനാർ മാൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കും. പുതിയ സേവനദാതാവിലേക്ക് മാറുന്ന സാഹചര്യത്തിൽ ജൂലൈ 1 മുതൽ അപേക്ഷ സമർപ്പിക്കുന്നവർ പുതിയ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടതെന്ന്