പ്രവാസികൾക്കുള്ള PACI വിലാസ മാറ്റം ഇനി സഹേൽ ആപ്പ് വഴി

0
98

കുവൈത്ത് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) കുവൈറ്റുകാർ അല്ലാത്തവർക്കായി സഹേൽ ആപ്പിൽ വിലാസം മാറ്റുന്നതിനുള്ള സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് സേവനം ആരംഭിച്ചതെന്ന് PACI അറിയിച്ചു. ഈ സേവനം സേവന മെനു -> സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി -> വ്യക്തിഗത സേവനങ്ങൾ -> പ്രവാസികൾക്കുള്ള വിലാസ മാറ്റം എന്നതിൽ ലഭ്യമാണ്.