കുവൈറ്റ് : മുൻ കാല പ്രവാസിയും പിസിഎഫ് കുവൈത്തിന്റെ മുൻ ജനറൽ സെക്രെട്ടറിയും, തൃശൂർ ജില്ലാ പിഡിപി മുൻ ജനറൽ സെക്രട്ടറിയും, പിഡിപി കേന്ദ്ര കമ്മിറ്റി അംഗവും ആയിരുന്ന അംജദ് ഖാൻ പാലപ്പള്ളിയുടെ വിയോഗത്തിൽ പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. ഏതു പ്രതിസന്ധിയിലും മർദ്ധിത പക്ഷത്തോടൊപ്പം നിലയുറപ്പിച്ച ഒരാളെയാണ് അംജദിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും, പീഡിത-മർദ്ദിത പക്ഷത്തിന്റെ എല്ലാ പ്രക്ഷോപങ്ങളിലും നിലയുറപ്പിച്ച ഒരാളായിരുന്നു അദ്ദേഹം, രോഗാവസ്ഥയിൽ ആയിരിക്കെ പോലും അബ്ദുൾനാസർ മഅദനിയടക്കം നേരിടുന്ന ഭരണകൂട ഭീകരതെക്കെതിരെ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിൻറെ വേർപാട് സംഘടനക്കും അതിനോടൊപ്പം നിലയുറപ്പിക്കുന്നവർക്കും തീരാ നഷ്ടമായിരിക്കുകയാണ്. അംജദിന്റെ വേർപാടിൽ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നതായി പിസിഎഫ് കുവൈറ്റ് അറിയിച്ചു.