പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റുകൾ പൊതുജനാവശ്യത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി

0
54

തിരുവന്തപുരം:സ്വകാര്യ പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റുകൾ പൊതുജനാവശ്യത്തിന് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റുകൾ പൊതു ടോയ്ലെറ്റായി ഉപയോഗിക്കാനാവില്ലെന്നും ഉപയോക്താക്കള്‍ക്കു മാത്രമേ ടോയ്ലെറ്റ് ഉപയോഗിക്കാനാവൂ എന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്. നേരത്തെ പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകൾ പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. പെട്രോൾ പമ്പുകളിലെ ടോയ്ലെറ്റുകൾ പൊതുജനാവശ്യത്തിന് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. പമ്പുടമകൾ വൃത്തിയായി സൂക്ഷിക്കുന്ന ടോയ്ലെറ്റുകൾ പൊതു ടോയ്ലെറ്റാക്കി മാറ്റാൻ നിർബന്ധിക്കുന്ന സാഹര്യമാണ് നിലവിലുള്ളതെന്നും പമ്പിൽ വരുന്ന ഉപയോക്താക്കൾക്ക് ആവശ്യ സാഹചര്യത്തിൽ ഉപയോഗിക്കാനാണ് ടോയ്ലെറ്റുകൾ നിർമ്മിച്ചിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു. കേസിൽ കേരള സർക്കാരാണ് എതിർകക്ഷി.