നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി ഒറ്റക്ക് മത്സരിക്കും

0
6

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയുള്‍പ്പെടെയുള്ള സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എൻ വേണു.യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയാണ് ആര്‍.എം.പിയുടെ തീരുമാനം. പിന്തുണക്കണമോ വേണ്ടയോ എന്നത് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും വേണു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വടകരയില്‍ മുതല്‍ക്കൂട്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. പുതിയ സാഹചര്യത്തില്‍ ആര്‍.എം.പിയുടെ പ്രഖ്യാപനം യു.ഡി.എഫില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കും.