റോക്–മാംഗോ ഹനാൻഷ ലൈവ് ഷോ; ആവേശത്തിലാറാടി കുവൈറ്റ് മലയാളി സമൂഹം

0
69

കുവൈറ്റ് സിറ്റി: റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ (ROAK) എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോക്–മാംഗോ ഹനാൻഷ ലൈവ് ഷോ വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നിൽ ഹനാൻഷയും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി.
റോക് ഫെസ്റ്റ് 2025-ന് തിരശീല ഉയർന്നത് കുവൈറ്റിലെ പ്രശസ്ത ഗായികയും മാധ്യമം സിങ് കുവൈറ്റ് മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയുമായ റൂത്ത് അവതരിപ്പിച്ച ഗാനത്തോടെയായിരുന്നു. KTAയിലെ പിഞ്ചുകുട്ടികൾ അവതരിപ്പിച്ച ഒപ്പനയും ജാക്‌സൺസ് സ്പാർക്ലർ ടീമിന്റെ നൃത്താവിഷ്‌കാരങ്ങളും ദൃശ്യ–ശ്രാവ്യാനുഭവമായി.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മാംഗോ ഹൈപ്പർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. റോക് പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു.
മെഡെക്സ്‌ മെഡിക്കൽ കെയർ ചെയർമാൻ വി പി മുഹമ്മദ് അലി , റോക് ചെയർമാൻ അബു കോട്ടയിൽ , സാഫ് അൽ കുവൈറ്റ് മാനേജിങ് ഡയറക്റ്റർ ഉമറുൽ ഫാറൂഖ് , ടി വി എസ് കാർഗോ ചെയർമാൻ ഡോക്ടർ ഹൈദർ അലി എന്നിവർ ആശംസകൾ നേർന്നു .

സുവനീർ പ്രകാശനം അഹ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി കൺവീനർ അനസ് ബ്യുകൊലികിനു നൽകി നിർവഹിച്ചു . ദുബായ് ദുബായ് കറക് മകാനി മാനേജിങ് ഡയറക്ടർ ആബിദ് പട്ടാമ്പി , അൽ ശുമോഖ് ട്രേഡിങ്ങ് കമ്പനി ചെയർമാൻ നീരജ് , ടോം & ജെറി റെസ്റ്റാറന്റ് ഡയറക്ടർ മുഹമ്മദ് ശാമിൽ , അൽ അൻസാരി എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ അബ്ദുറഹിമാൻ , ഗൾഫ് കുൽഫി കമ്പനി മാനേജിങ് പാർട്ണർ ശാമിൽ , അമാസ്‌ ഇന്റൽനാഷണൽ പ്രതിനിധി ജവഹർ ജുനൈദ് , ബി 2 ബി പ്രതിനിധി നാസർ , മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ , ഡോക്ടർ അബ്ദുല്ല ഹംസ , കോസ്മോ പ്രതിനിധി നിസാർ , ക്വാളിറ്റി ട്രേഡിങ്ങ് കമ്പനി പ്രതിനിധി മുസ്തഫ , കസർ കർണാത്ത പ്രതിനിധി റഊഫ് , ടൈറ്റാനിക് ഗ്രൂപ്പ് പ്രതിനിധി മജീദ് ബി കെ , ടി ടൈം കൺട്രി ഹെഡ് റാഷിദ് , ഹയ പ്രതിനിധി അബ്ദുൽ സത്താർ , എസ് ഫ്രഷ് മാനേജർ നിസാർ , അൽ ബേക്ക് റെസ്റ്ററന്റ് എം ഡി അലി , എം പ്രൊ മാനേജിങ് ഡയറക്റ്റർ ഗഫൂർ , തോഫാ റെസ്റ്റാറന്റ് എം ഡി അൻവർ , ബിരിയാണി ഫാക്ടറി പ്രതിനിധി സുൾഫിക്കർ , ഇൻഷോട് പ്രതിനിധി ഷാജഹാൻ , ജാസ് സ്റ്റുഡിയോ കൊറിയോഗ്രാഫർ സിബി അറക്കൽ , അസ്ബിന സുബൈർ , റൂത് ടോബി എന്നിവർക്കും ഹൈതം റെസ്റ്റാറന്റ് , സ്മാഷ് എന്നീ കമ്പനികൾക്കുമുള്ള മൊമെന്റോ റോകിന്റെ പ്രധാന ഭാരവാഹികളും മറ്റു ഭാരവാഹികളായ അബ്ദുറഹീം എൻ കെ , ഷാഫി മഫാസ് , മജീദ് ബി കെ എന്നിവരും വിതരണം ചെയ്തു.

സ്വാഗത സംഘം ഉപസമിതി കൺവീനർമാരായ ശാഹുൽ ബേപ്പൂർ , സുബൈർ ഇ സി ,അഷ്‌റഫ് സി പി , റുഹൈൽ വി പി, റഷീദ് തൃശൂർ , നസീർ എൻ കെ, മെഹബൂബ് വി സി , അബ്ദുൽ ബഷീർ ,മിഷാൽ ബി കെ എന്നിവർ നേതൃത്വം നൽകി.

പ്രോഗ്രാം ജനറൽ കൺവീനർ നജീബ് പി വി സ്വാഗതവും റോക് ജനറൽ സെക്രട്ടറി കമറുദ്ദിൻ നന്ദിയും പറഞ്ഞു.