ആരും പൂർണ്ണനല്ല,തെറ്റ് സമ്മതിക്കാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കുന്നത്; മന്ത്രി റോഷി അഗസ്റ്റിൻ

0
222

ഇടുക്കി:വിവാദങ്ങളുടെ നടുക്ക് സർക്കാരും പൊതുജനങ്ങളും വേടനോടൊപ്പമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ വേടന്റെ പ്രകടനം നടക്കാനിരിക്കെയാണ് ഈ പ്രസ്താവന. “ആരും പൂർണ്ണനല്ല. തെറ്റ് സമ്മതിക്കാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കുന്നത്. ഇടുക്കിയിലെ ഈ പരിപാടി വേടന് ഒരു പുതിയ തുടക്കം നൽകും”എന്ന് മന്ത്രി പറഞ്ഞു.

വൈകീട്ട് 7 മണിക്ക് വാഴത്തോപ്പ് സ്കൂൾ മൈതാനത്തിൽ നടക്കുന്ന പരിപാടിയിൽ പരമാവധി 8,000 പ്രേക്ഷകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സ്ഥലപരിമിതി കാരണം തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കുകയോ വേദിയിലേക്കുള്ള റോഡുകൾ അടയ്ക്കുകയോ ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പരിപാടി റദ്ദാക്കാനും സാധ്യതയുണ്ട്. 200 പോലീസുകാരെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കനാണ് തീരുമാനം.