സാരഥി കുവൈറ്റ് 19 -മത് വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി

കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റ് 19 മത് വാർഷിക പൊതുയോഗവും, 2019-20 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 26
സാരഥി പ്രസിഡന്റ് ശ്രീ.സുഗുണൻ കെ.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സാരഥി രക്ഷാധികാരി ശ്രീ. സുരേഷ് കൊച്ചത്ത് ഉത്ഘാടനം ചെയ്തു.  സാരഥി സെക്രട്ടറി ശ്രീ. ദീപു സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ശ്രീ.അജി കെ.ആർ 2018-19 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീ.ബിജു. സി.വി സാമ്പത്തിക റിപ്പോർട്ടും, വനിതാവേദിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീമതി. സ്മിത ലിബുവും അവതരിപ്പിച്ച് അംഗീകാരം നേടി. സാരഥി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ ശ്രീ.സുരേഷ്.കെ വിശദീകരിച്ചു.
2019 -20 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി ശ്രീ. സുഗുണൻ.കെ.വി ( പ്രസിഡന്റ്), അജി.കെ.ആർ. (ജനറൽ സെക്രട്ടറി), ശ്രീ.ബിജു. സി.വി( ട്രഷറർ), ശ്രീ.വിനോദ്കുമാർ ( വൈസ് പ്രസിഡന്റ്), ശ്രീ. ദീപു (സെക്രട്ടറി), ശ്രീ.സുനിൽ അടുത്തില (ജോയിന്റ് ട്രഷറർ) എന്നിവരെയും,
സാരഥി വനിതാവേദി ഭാരവാഹികളായി ശ്രീമതി. ബിന്ദുസജീവ് (ചെയർപേഴ്സൺ), ശ്രീമതി.പ്രീത സതീഷ് (സെക്രട്ടറി), ശ്രീമതി.രമാ വിദ്യാദരൻ (ട്രഷറർ), ശ്രീമതി. മഞ്ജു സുരേഷ് (വൈസ് ചെയർപേഴ്സൺ), ശ്രീമതി. മിത്രാ ഉദയൻ (ജോ:സെക്രട്ടറി), ശ്രീമതി. ലൈലാ അജയൻ (ജോ. ട്രഷറർ) എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
പ്രസ്തുത ചടങ്ങിൽ സാരഥി ഭവനപദ്ധതിയുടെ സാമ്പത്തിക വിതരണവും, 2018-19 വർഷത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകളും, ഗുരുസ്മേരം കലാകാരൻമാർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. മികച്ച പ്രവർത്തകനുള്ള സാരഥീയൻ ഓഫ് ദ ഇയർ അവാർഡിന് ശ്രീ. CS. ബാബു അർഹനായി. വിവിധ മേഘലയിലെ സമഗ്ര സംഭാവനകൾക്കായി ശ്രീ.സുരേഷ് കെ.പി, ശ്രീ.സജീവ് നാരായണൻ, ശ്രീ.ജയൻ സദാശിവൻ, ശ്രീ. സിജു സദാശിവൻ, ശ്രീ.ജയകുമാർ.എൻ.എസ്., ശ്രീ.മനു കെ.മോഹൻ എന്നിവർ അർഹരായി. പൊതുയോഗ ചടങ്ങുകൾക്ക് സാരഥി വൈസ് പ്രസിഡന്റ് ശ്രീ.വിനോദ്കുമാർ.കെ, ജോ. ട്രഷറർ ശ്രീ.അജി കുട്ടപ്പൻ എന്നിവർ നേതൃത്വം നൽകി.