കുവൈത്ത് സിറ്റി: കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ നാടുകടത്തപ്പെട്ട സൂരജ് ലാമ മരിച്ചതായി സംശയം. കളമശ്ശേരി എച്ച് എംടിക്ക് സമീപമായി കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്ന സംശയത്തിലാണ് പൊലീസ്. വിഷമദ്യ ദുരന്തത്തിൽ ഓർമ നഷ്ടപ്പെട്ട ലാമയെ കുവൈറ്റ് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ ലാമക്കായി ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്




























