തീവ്രലഹരി, സോളോ നാടകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

0
134

കുവൈറ്റ്‌ സിറ്റി: തീവ്രലഹരി TheevraLahari – (Severe intoxication) സോളോ നാടകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മാധ്യമ പ്രവർത്തകനും ലോക കേരള സഭാംഗവുമായ സത്താർ കുന്നിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തിറക്കിയത്. നടി അഖില അൻവി ഇംഗ്ലീഷ് പോസ്റ്റര്‍ റിലീസ് ചെയ്തു. കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷ്‌റഫ് കാളത്തോട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സോളോ നാടകമാണ് തീവ്രലഹരി. ദേഷ്യമായും സങ്കടമായും സന്തോഷമായും നവരസങ്ങൾ പെയ്തു പെരുക്കുന്ന അതി തീവ്രമായ സമകാലിക യാഥാർഥ്യങ്ങളുടെ ചങ്ങല കണ്ണികളാണ് ഈ നാടകത്തിന്റെ പ്രമേയം. വട്ടിയൂർകാവ് കൃഷ്ണകുമാറാണ് ഈ നാടകത്തിലൂടെ വ്യത്യസ്തമായ നടന മികവ് തെളിയിക്കുന്നത്. കലാസദൻ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍, അനീഷ് അടൂര്‍, അനൂപ് മറ്റത്തൂർ, ഗാന രചയിതാവ് ഹരി ചെങ്ങന്നൂര്‍, മോളി മാത്യു, റോസ് സോണിയ ശര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. സാബു സൂര്യചിത്ര, അരുൺ, അപർണ്ണ ഉണ്ണികൃഷ്ണൻ, ദിവിഷ, ബിന്ദു, പൂജ, കാവ്യാ തുടങ്ങിയവരണ് തീവ്രലഹരിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.