കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘം കുവൈറ്റ് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദ്വിദിന സന്ദർശനത്തിനായി കുവൈത്തിൽ എത്തിയത്. പ്രതിനിധി സംഘം കുവൈറ്റ് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരിദ അബ്ദുല്ല സാദ് അൽ-മൗഷർജിയുമായി കൂടിക്കാഴ്ച നടത്തി. പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണം ഉൾപ്പെടെ, ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിലെ സമാധാനവും വികസനവും തകർക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്‌ക്കെതിരെ അതിർത്തി കടന്നുള്ള ഭീകരാക്രമണം തുടരുന്നത് പ്രതിനിധി സംഘം എടുത്തുകാട്ടി. രാജകുടുംബാംഗങ്ങൾ, മുൻ മന്ത്രിമാർ, മുതിർന്ന മാധ്യമ പ്രവർത്തകർ , തിങ്ക്-ടാങ്ക് വിദഗ്ധർ, നേതാക്കൾ എന്നിവരുൾപ്പെടെ കുവൈറ്റ് സിവിൽ സമൂഹത്തിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.































