കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത

0
39

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപകമായ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെൽലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 12 മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ അടിക്കുകയും ചെയ്യും. ജൂൺ 14-16 നും ഇടയിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയും, ഇടിമിന്നലോടുകൂടിയ ശക്തമായ വർഷപാതവും സംഭവിക്കാനിടയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.