ഇഷ്റാഖ് നോളജ് ഹബ്ബിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

0
13

കുവൈത്ത് സിറ്റി: മൂല്യാധിഷ്ഠിത മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഓൺലൈൻ വിദ്യാഭ്യാസ സംവിധാനമായ ഇഷ്റാഖ് നോളജ് ഹബ്ബിന്റെ ഔദ്യോഗിക ലോഗോയും ബ്രാൻഡും പ്രകാശനം ചെയ്തു.

മത-ഭൗതിക മേഖലകളിൽ ഉപകാരപ്രദവും ആകർഷകവുമായ വിവിധ കോഴ്‌സുകൾ ഉൾപ്പെടുത്തിയാണ് ഇഷ്റാഖ് നോളജ് ഹബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫർവാനിയയിലെ മെഡെക്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇഷ്റാഖ് ഇൻസ്റ്റിറ്റ്യൂഷൻ ഭാരവാഹികൾ ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

നോളജ് ഹബ് ഡയറക്ടർ ശംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടന പ്രസംഗം നടത്തി. അക്കാദമിക് വിഭാഗം കൺവീനർ ഷിഹാബ് മാസ്റ്റർ നീലഗിരി സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ സൈനുൽ ആബിദ് ഫൈസി, പബ്ലിക് റിലേഷൻസ് മാനേജർ എൻജിനീയർ മുനീർ പെരുമുഖം എന്നിവർ ആശംസകൾ നേർന്നു.

ഇഷ്റാഖ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള ആദ്യ പഠനപദ്ധതിയായ ഇന്റഗ്രേറ്റഡ് പ്രാക്ടിക്കൽ ഇസ്‌ലാമിക് സ്റ്റഡീസ് (IPIS) അടുത്ത മാസം ആരംഭിക്കും. ഒൻപത് മാസം ദൈർഘ്യമുള്ള കോഴ്‌സ് മൂന്ന് സെമസ്റ്ററുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. തഫ്സീർ, ഫിഖ്ഹ്, സ്പിരിച്വൽ പുരിഫിക്കേഷൻ , ലൈഫ് സ്കിൽസ്, ഗൃഹപരിപാലനം എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ.

ഐടി ആൻഡ് മാർക്കറ്റിങ് കൺവീനർ മുർഷിദ് കരുളായി ലോഗോയുടെ ആശയം വിശദീകരിച്ചു. ചീഫ് കോർഡിനേറ്റർ ഹസ്സൻ തഖ്‌വ നന്ദി രേഖപ്പെടുത്തി.