കൊച്ചി: ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രമക്കേടുകളെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത്. ആടിയ നെയ്യ് ശിഷ്ടം വില്പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. രണ്ട് പ്രധാനപെട്ട കേന്ദ്രങ്ങളിലാണ് കൂടുതൽ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കാറില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. കണക്കുകൾ സൂക്ഷിച്ചിരിക്കുന്നത് നാല് സ്കൂൾ നോട്ടുബുക്കുകളിലായിട്ടാണെന്നും അതിൽ മുഴുവൻ വെട്ടലും തിരുത്തലുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആടിയ നെയ്യ് ശിഷ്ടം വില്പന സുതാര്യത ഉറപ്പ് വരുത്താൻ ഓഡിറ്റ് വിഭാഗം 9 നിർദേശങ്ങളും കോടതിയിൽ സമർപ്പിച്ചു.
Home Kerala Eranakulam ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം































