ഗൾഫ് മേഖലയിലെ സമൂഹമാധ്യമങ്ങളുടെ നിയന്ത്രണം; കുവൈത്ത് സ്പീക്കറുടെ ആശയത്തിന് പിന്തുണയുമായി ബഹ്റൈൻ

0
29

കുവൈത്ത് സിറ്റി : അറബ് ലോകത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്ത് നാഷണൽ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ-ഗാനിം മുന്നോട്ടുവെച്ച നിർദ്ദേശത്തിനു പിന്തുണ പ്രഖ്യാപിച്ച് ബഹ്റൈൻ പാർലമെന്റ് സ്പീക്കർ ഫൗസിയ സൈനാൽ. അറബ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം ഒഴിവാക്കാൻ ഒരു സംയുക്ത കമ്മിറ്റി രൂപീകരിക്കണമെന്നാണ് സ്പീക്കർ അൽ-ഗാനിമിന്റെ ആവശ്യം.