പുതിയ പാതയിൽ അഭൂതപൂർവ്വമായ നിയലംഘനങ്ങൾ

കഴിഞ്ഞ ദിവസം ഉത്‌ഘാടനം കഴിഞ്ഞ അൽ ജാബർ കോസ് വേയിൽ വാഹനമോടിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ പെരുകുന്നു.

മികച്ച സുരക്ഷാക്രമീകരണങ്ങളാണ് കോസ് വേയിൽ ഒരുക്കിയിട്ടുള്ളത്. മണിക്കൂറിൽ നൂർ കിലോമീറ്ററാണ് പരമാവധി വേഗത. പക്ഷേ കഴിഞ്ഞ ആറ് ദിവസങ്ങൾക്കുള്ളിൽ 1043 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മറ്റുള്ളവരുടെ ജീവനും മറ്റും അപായം വരുത്തുന്ന തരത്തിൽ വാഹനമോടിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്. പുതുമ ആഘോഷിക്കുന്നവർ സൂക്ഷിക്കുക.