ദുബായ്: മൂന്നര വർഷത്തെ ഖത്തർ ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്ന് ഖത്തർ-യുഎഇ വിമാന സർവീസ് നാളെ പുനരാരംഭിച്ചു. ഖത്തറുമായുള്ള എല്ലാ അതിർത്തികളും ശനിയാഴ്ച തുറക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
നാല്പത്തിയൊന്നാം ജിസിസി ഉച്ചകോടിയിൽ അതിനെതിരായ ഉപരോധം അവസാനിപ്പിച്ചു കൊണ്ട് ജിസിസി അംഗരാജ്യങ്ങൾ കരാറിൽ ഒപ്പു വെച്ചിരുന്നു. ഇതോടെയാണ് യുഎഇ ഖത്തറുമായുള്ള വാണിജ്യബന്ധങ്ങൾ പുനരാരംഭിക്കാനും അതിർത്തികൾ തുറക്കാനും തീരുമാനിച്ചത്.
2017 ജൂണിലാണ് തീവ്രവാദത്തെ സഹായിക്കുന്നു എന്നാരോപിച്ച് സൗദിയുടെ നേതൃത്വത്തിൽ സഖ്യ രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയത്. ഉപരോധം അവസാനിപ്പിക്കാനായി ഇറാനുമായി നയതന്ത്രബന്ധം പരിമിതപ്പെടുത്തുക, അൽ ജസീറ ചാനൽ പൂട്ടുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും ഖത്തർ വഴങ്ങിയില്ല. ഖത്തർ- സൗദി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിൽ കുവൈത്ത് പ്രധാന പങ്കുവഹിച്ചു.