തിരുവനന്തപുരം : ഇലക്ഷൻ കഴിഞ്ഞതിന് തൊട്ടുപുറകെ കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകള്‍ ആക്രിക്കടിയില്. വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയില്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റത് . നന്ദന്‍കോട് വൈ.എം.ആര് ജംഗ്ഷനില്‍ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കെട്ടുകണക്കിന് കെട്ടികിടക്കുന്നത്. പുതുമുഖ സ്ഥാനാർത്ഥിയെ യുഡിഎഫ് മണ്ഡലത്തില്‍ നിർത്തിയത് ബിജിപിയെ സഹായിക്കാനാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരിന്നു.