റോഹായയിൽ കൂട്ടിയിട്ട ടയറുകൾ അടിയന്തരമായി നിർമ്മാർജ്ജനം ചെയ്യും

0
10

കുവൈത്ത് സിറ്റി : റോഹായയുടെ വടക്കൻ പ്രദേശത്ത് കൂട്ടിയിട്ട ഉപയോഗശൂന്യമായ ടയറുകൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായി പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപി‌എ) കമ്പനികൾക്ക് പുതിയ ലൈസൻസുകൾ നൽകി. സൗത്ത് സാദ് അൽ-അബ്ദുല്ല റെസിഡൻഷ്യൽ സൈറ്റ് പരിസരത്ത് നിന്ന് അപകടകരമായ വസ്തുക്കൾ എത്രയും പെട്ടന്ന് ഒഴിപ്പിച്ച ശേഷം ഭവന നിർമ്മാണത്തിനായി പബ്ലിക് അതോറിറ്റിക്ക് കൈമാറാനുള്ള തയ്യാറെടുപ്പിലാണ്

അൽ-റഹായ പ്രദേശത്ത് നിന്ന് ഉപയോഗിച്ച ടയറുകൾ എത്രയും വേഗം ഒഴിവാക്കുക എന്ന മന്ത്രിസഭാ തീരുമാനത്തിൻ്റെ ഫലമായാണ്
മാലിന്യ നീക്കത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇപിഎയെ നിയോഗിച്ചത് എന്ന് ഡയറക്ടർ ബോർഡ് ചെയർമാനും അതോറിറ്റി ഡയറക്ടർ ജനറലുമായ ഷെയ്ഖ് അബ്ദുല്ല അൽ സബ പറഞ്ഞു.

രാജ്യത്തെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും മാലിന്യ പുനരുപയോഗ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിനുമാണ് നടപടിയെന്ന് ചെയർമാൻ കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട അധികാരികളുടെ റിപ്പോർട്ടുകൾ പ്രകാരം ആ പ്രദേശത്തെ ടയറുകളുടെ എണ്ണം 30 മുതൽ 50 ദശലക്ഷം വരെയാണ്