ജോലിക്കായും വിദ്യാഭ്യാസത്തിനായും വിദേശത്തേക്ക് പോകേണ്ടവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ മുൻഗണന നൽകി സർക്കാർ

0
26
തിരുവനന്തപുരം : പ്രവാസികൾക്കും വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രതിരോധ വാക്സിനേഷനിൽ മുൻഗണന നൽകി ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം. 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഇവരെ   ഉള്‍പ്പെടുത്തിയതായി  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
വിദേശരാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ്
 സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. പ്രവാസികളുടെ വാക്സിനേഷനും ആയി ബന്ധപ്പെട്ട പ്രശ്നം  അടിയന്തരമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
വിദേശങ്ങളിലേക്ക് പോകേണ്ടവരെ കൂടാതെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.