തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാളെ ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 11:00ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ പ്രവർത്തനമാരംഭിക്കുന്ന തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
പ്രധാനമന്ത്രി മോദി വ്യാഴാഴ്ച വൈകീട്ട് 7:50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതിന് ശേഷം നേരെ രാജ്ഭവനിലേക്ക് പോകും.നാളെ രാവിലെ 9:30ന് രാജ്ഭവനിൽനിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും, അവിടെനിന്ന് ഹെലികോപ്റ്റർ വഴി വിഴിഞ്ഞം തുറമുഖത്തിലേക്കും പ്രധാനമന്ത്രി പോകും. 10:30ന് വിഴിഞ്ഞത്തെത്തും മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാർ സുരേഷ് ഗോപി, ജോർജ് കുര്യൻ, വി.എൻ. വാസവൻ, എംപി ശശി തരൂർ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.