കുവൈറ്റ് പൗരനിൽ നിന്ന് ആഡംബര വാച്ച് മോഷ്ടിച്ച സ്ത്രീ സിസിടിവിയിൽ കുടുങ്ങി

0
110

കുവൈത്ത് സിറ്റി: കുവൈത്തിൽ ആഡംബര വാച്ച് മോഷ്ടിച്ച സ്ത്രീയെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റോളക്സ് വാച്ചാണ് മോഷ്ടിച്ചത്. വാച്ചിന്റെ യഥാർത്ഥ വിലയെക്കുറിച്ച് അറിയാത്ത ഒരു സുഹൃത്തിന് വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റതായി ഇവർ പിന്നീട് സമ്മതിച്ചു. ഒരു കുവൈത്തി പൗരൻ തൻറെ 7,200 ദിനാർ വില വരുന്ന റോളക്സ് വാച്ച് താമസയിടത്തിന് സമീപമുള്ള ഒരു ഷൂബോക്സിൽ മറന്നുവയ്ക്കുകയായിരുന്നു. വാച്ച് നഷ്ടപ്പെട്ടതായി മനസ്സിലായപ്പോൾ യുവാവ് അപ്പാർട്ട്മെൻറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു സ്ത്രീ വാച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ കാണുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ പിടികൂടി ചോദ്യം ചെയ്തു. അവർ കുറ്റം സമ്മതിക്കുകയും ഒരു സുഹൃത്തിന് 5,000 കുവൈത്തി ദിനാറിന് വിറ്റതായി വെളിപ്പെടുത്തുകയും ചെയ്തു.