ലോക രക്തദാന ദിനം 2026: രക്തദാന ബോധവൽക്കരണ ക്വിസ് ആരംഭിച്ചു

0
11

കുവൈറ്റ് സിറ്റി : ലോക രക്തദാന ദിനം 2026-ന്റെ ഭാഗമായി സന്നദ്ധ രക്തദാനത്തെയും പൊതുജനാരോഗ്യ ബോധവൽക്കരണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി Pro Skyllz International, quiz.proskyllz.com പ്ലാറ്റ്‌ഫോമിലൂടെ World Blood Donor Day (WBDD) Quiz ആരംഭിച്ചു. Blood Donors Kerala (BDK) Kuwait Chapter-ന്റെ സഹകരണത്തോടെയും J&A Foundation, QHSE Directory, ENIECO എന്നീ കമ്മ്യൂണിറ്റി പങ്കാളികളുടെ പിന്തുണയോടെയുമാണ് ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്.

2026 ജൂൺ 12-ന് കുവൈറ്റിലെ അൽ അദാൻ ആശുപത്രിയിൽ നടന്ന ലോക രക്തദാന ദിന രക്തദാന ക്യാമ്പിൽ വെച്ചാണ് ക്വിസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ, 17 വയസ്സുള്ള രക്തദാതാവായ ഷാറോക്കാണ് ക്വിസ് ഉദ്ഘാടനം നിർവഹിച്ചത്. യുവജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും സന്നദ്ധ രക്തദാന രംഗത്തെ പങ്കാളിത്തവും ഉയർത്തിക്കാട്ടുന്നതായിരുന്നു ഈ ചടങ്ങ്. Pro Skyllz International-ന്റെ പ്രതിനിധി അസ്മി കെ.എ.യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ Blood Donors Kerala (BDK) Kuwait Chapter-ന്റെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

ലോകമെമ്പാടുമുള്ളവർക്ക് ഇതിൽ 2026 ജൂൺ 15 അർദ്ധരാത്രി വരെ പങ്കെടുക്കുവാൻ സാധിക്കുന്നതാണ് . quiz.proskyllz.com-ൽ ഇമെയിൽ ഉപയോഗിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. 30 മിനിറ്റിനുള്ളിൽ 30 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതാണ്. പ്ലാറ്റ്‌ഫോം പരിചയപ്പെടുന്നതിനായി 10 ചോദ്യങ്ങളുള്ള മോക്ക് ടെസ്റ്റും ലഭ്യമാണ്.

2026 ജൂൺ 17-ന് വിജയികളെ പ്രഖ്യാപിക്കും. ആദ്യ അഞ്ച് വിജയികൾക്ക് ₹10,000 മൂല്യമുള്ള “Mastering AI for Educators” കോഴ്‌സും, തുടർന്നുള്ള 10 വിജയികൾക്ക് അതേ കോഴ്‌സിന് 90% ഇളവും ലഭിക്കും. എല്ലാ പങ്കാളികൾക്കും രക്തദാന ബോധവൽക്കരണ കോഴ്‌സിലേക്കുള്ള സൗജന്യ പ്രവേശനവും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകുന്നതാണ്.

വിദ്യാർത്ഥികൾ, യുവജനങ്ങൾ, രക്തദാതാക്കൾ, ആരോഗ്യ ബോധവൽക്കരണ പ്രവർത്തകർ തുടങ്ങി എല്ലാവരെയും ഈ ക്വിസിൽ പങ്കെടുത്ത് സന്നദ്ധ രക്തദാനത്തിന്റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കാൻ സംഘാടകർ ക്ഷണിച്ചിട്ടുണ്ട്. സാങ്കേതിക സഹായങ്ങൾക്ക് WhatsApp: +91 94467 62400.