കുവൈത്ത് ഉപവിദേശകാര്യമന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ഉപവിദേശകാര്യമന്ത്രി ഖാലിദ് അൽ ജറല്ല ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യോഗത്തിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അസിസ്റ്റന്റ് ഡയറക്ടർ അംബാസഡർ അഹാം അൽ ഒമർ പങ്കെടുത്തു