കുവൈറ്റിൽ കോവിഡ് ബാധിതർ ഉയരുന്നു; 24 മണിക്കൂറിനിടെ രണ്ട് മരണങ്ങൾ കൂടി

കുവൈറ്റ്: രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. 55കാരനായ ഇന്ത്യക്കാരനും 49കാരനായ ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 9 ആയി. ഇതിൽ മൂന്നും ഇന്ത്യക്കാരാണ്.

അതേസമയം ഇന്ന് 80 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1995 ആയി ഉയർന്നു. ഇതിൽ 367 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 1619 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും ആരോഗ്യമന്ത്രാലയം വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.