കെഎം മാണി അന്തരിച്ചു

കെഎം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെഎം മാണിയുടെ ആരോഗ്യനില ഉച്ചയോടെയാണ് അതീവഗുരുതരമായത്. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നെങ്കിലും മൂന്ന് മണിയോടെ വീണ്ടും സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണം.