കുവൈറ്റ് സിറ്റി: കെ കെ എം എ ജഹറ ബ്രാഞ്ച് ഇഫ്താർ സംഗമം ജഹറ ഐ പി സി ഓഡിറ്റോറിയത്തിൽ നടന്നു .കേന്ദ്ര ആക്ടിങ് പ്രസിഡന്റ് കെ സി റഫീഖ് ഉദ് ഘാടനം ചെയ്തു. കെ കെ എം എ ജഹറ ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ദീനിൽ അമലുകൾ ചെയ്യുമ്പോൾ പ്രവാചകചര്യ അനുസരിച്ചാകണമെന്നും പ്രവാചകചര്യക്ക് യോചിക്കാത്ത ഒരു കർമ്മവും അള്ളാഹു സ്വീകരിക്കുകയില്ലനും കുവൈറ്റി പണ്ഡിതൻ ഷെയ്ക്ക് അബ്ദുല്ല ആമിർ അൽ ആജ്മി സദസ്സിനെ ഉത്‌ബോധിപ്പിച്ചു. റമദാന്റെ പ്രാധാന്യവും അവസാന പത്തിന്റെ സുവർണ്ണാവസരവും പരമാവധി പ്രയോജനപ്പെടുത്തി സൽകർമ്മങ്ങൾ കൂടുതൽ വർധിപ്പിക്കുവാൻ മുഖ്യ പ്രഭാഷണം നിർവഹിച്ച ഉസ്മാൻ ദാരിമി അടിവാരം സദസ്സിനെ ഓർമ്മിപ്പിച്ചു . സിറാജിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ റഫീഖ് കെ വി സ്വാഗതം പറഞ്ഞു . കുവൈറ്റ് ഐ പി സി പ്രതിനിധികളായ ശൈഖ് അഹമ്മദ് ജമീൽ അൽഷമ്മരി, ഫറാസ് ജാഹദ് അൽഷമ്മരി, ശൈഖ് നളീം, കേന്ദ്ര നേതാക്കളായ ബി എം ഇക്ബാൽ, അബ്ദുൽ ഗഫൂർ എച് എ, ശറഫുദ്ധീൻ ഓ പി, മുഹമ്മദ് അലി കടിഞ്ഞിമൂല, സോണൽ നേതാക്കന്മാരായ അബ്ദുല്ലത്തീഫ് ശാദിയ, അബ്ദുറസാഖ്, കമറുദ്ധീൻ, മജീദ് കെ സി തുടങ്ങി വിവിധ സോൺ , ബ്രാഞ്ച് ഭാരവാഹികളും സന്നിഹിതരായിരുന്നു. ബ്രാഞ്ച് നേതാക്കന്മാരായ അബ്ദുല്ല ഫൈസി, ആരിഫ്, മമ്മൂട്ടി പട്ടാമ്പി, മുഹമ്മദ് ഇഖ്ബാൽ, ഹക്കീം. സിറാജ് , ഫഹദ്, സുബൈർ , നവാസ്, ഗഫൂർ , നൗഷാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
































