കോവിഡ് പ്രതിസന്ധിയിൽ തകർന്ന് ടൂറിസം മേഖല

0
21

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി മൂലം നിലയില്ലാക്കയത്തിലായി കുവൈത്തിലെ ടൂറിസം മേഖല. ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രധാനപ്പെട്ട പല രാജ്യങ്ങള്‍ക്കും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത് ടൂറിസം മേഖലയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. പല വിമാന സർവീസുകളും താത്കാലികമായി നിര്‍ത്തി. തന്മൂലം ഒട്ടനവധി പേർക്കാണ് തൊഴില്‍ നഷ്ടമായത്.കോവിഡ് വ്യാപനം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് കര കയറാനാകാതെ 450-ലേറെ ട്രാവല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 18 ട്രാവല്‍ ഏജന്‍സികള്‍ എന്നന്നേക്കുമായി അടച്ചുപൂട്ടി. 40 ശതമാനം ട്രാവല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധിയിൽ അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്കനത്ത നഷ്ടം നേരിടുന്ന ഇവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.