ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്: ഏജൻസികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

പ്രതീകാത്മ ചിത്രം

കുവൈറ്റ്: രാജ്യത്ത് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ് മാന്‍പവർ അതോറിറ്റി. ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുണ്ടെന്ന അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം ആളെ എത്തിക്കണമെന്നാണ് പുതിയ നിര്‍ദേശം. അല്ലാത്തപക്ഷം റിക്രൂട്ട്മെന്‍റ് ഓഫീസ് തന്നെ പൂട്ടിക്കുമെന്നാണ് മുന്നറിയിപ്പ്.

റിക്രൂട്ട് ചെയ്ത തൊഴിലാളികൾ കുവൈറ്റിൽ എത്തുമ്പോൾ ഏറ്റെടുക്കാതിരിക്കൽ, മറ്റ് ഏജൻസികൾ റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികളെ പ്രോത്സാഹിപ്പിക്കൽ, ഗാർഹിക തൊഴിൽ വകുപ്പിന്റെ അക്രഡിറ്റേഷൻ ഇല്ലാത്തവരുമായി കരാർ ഒപ്പുവയ്ക്കൽ എന്നിയും അടച്ചു പൂട്ടിക്കലിലേക്ക് നയിക്കും. തൊഴിൽവകുപ്പ് അധികൃതർ പരിശോധനയ്ക്കെത്തുമ്പോൾ ഓഫീസ് പൂട്ടി മുങ്ങുന്നവർക്കും പ്രത്യേക മുന്നറിയിപ്പുണ്ട്. മതിയായ കാരണം കൂടാതെ ഇത്തരത്തില്‍ ഓഫീസ് അടച്ചിടുന്നതും അടച്ചു പൂട്ടലിലേക്കാവും നയിക്കുക