ചങ്ങനാശേരി എംഎൽഎ സി എഫ് തോമസ് അന്തരിച്ചു

0
19

ചങ്ങനാശേരി എംഎൽഎയും മുതിർന്ന കേരളാ കോൺഗ്രസ് എം നേതാവുമായ സി എഫ് തോമസ് (81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. ഗ്രാമ വികസന വകുപ്പായിരുന്നു സിഎഫ് തോമസ് കൈകാര്യം ചെയ്തിരുന്നത്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനുമാണ്.