ട്രാൻസിറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ഒരു ദിവസത്തേക്ക് കുവൈത്ത് വിമാനത്താവളം തുറക്കുന്നു

0
6

കുവൈത്ത്‌ സിറ്റി : അടച്ചിട്ട കുവൈറ്റ് വിമാനത്താവളം ഒരു ദിവസത്തേക്ക് മാത്രമായി തുറക്കുന്നു. ഇന്ത്യയുൾപ്പെടെ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ട്രാൻസ്ലേറ്റ് രാജ്യങ്ങളിൽ അംഗീകരിക്കുന്നവർക്ക് വേണ്ടിയാണ് ഈ നടപടി. ദുബായ് അബുദാബി ദോഹ ബെയ്റൂട്ട് എന്നിവിടങ്ങളിൽനിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന 4 വിമാനങ്ങൾക്കാണ് കുവൈത്തിലേക്ക് വരാൻ അനുമതിയെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഇങ്ങനെ വരുന്നവർ
സാധുവായ താമസ രേഖയുള്ളവരും ട്രാൻസിറ്റ്‌ രാജ്യങ്ങളിൽ 14 ദിവസം താമസം പൂർത്തിയാക്കിയവരുമായിരിക്കണം . ഇവർ പി.സി.ആർ.സർട്ടിഫിക്കറ്റും ഹാജരാക്കണം. കർശനമാ നിയന്ത്രണങ്ങളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയുമായിരിക്കും ഇവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. പുതിയ കൊറോണ വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാത്രി 11മണി മുതൽ ജനുവരി 1വെള്ളിയാഴ്ച വരെ കുവൈത്ത്‌ അന്തർ ദേശീയ വിമാന താവളം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണു. ഇത്‌ കാരണം ട്രാൻസിസ്റ്റ്‌ വഴി കുവൈത്തിലേക്ക്‌ മടങ്ങാനായി തയ്യാറായ മലയാളികൾ അടക്കം നിരവധി പേരാണു ദുബൈ അടക്കമുള്ള ഇടതാവള കേന്ദ്രങ്ങളിൽ കുടുങ്ങി കഴിയുന്നത്‌.