നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റിയേക്കും

ന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിയതായി സൂചന.ഞായറാഴ്ചത്തേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മോദി ജൂൺ 8 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ബുധനാഴ്ച രാഷ്ട്രപതി ദ്രൌപതി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജിക്കത്ത് നൽകിയിരുന്നു. മോദിയുടെയും മന്ത്രിമാരുടെയും രാജിക്കത്ത് സ്വീകരിച്ചശേഷം പുതിയ സർക്കാർ രൂപീകരിക്കുന്നതു വരെ മോദിയോട് സ്ഥാനത്ത് തുടരാൻ രാഷ്ട്രപതി നിർദേശിച്ചിരുന്നു.