ഫുജൈറയിൽ ഷോപ്പിംഗ് മാളിൽ തീപിടിത്തം: ആളുകളെ ഒഴിപ്പിച്ചു

ഫുജൈറ: ഫുജൈറയിലെ മദ്ദാബിൽ ഷോപ്പിംഗ് മാളിൽ തീപിടുത്തം. ഇവിടെ സാജിദ ഹൈപ്പർ മാർക്കറ്റിന്റെ ഒന്നാം നിലയിലുള്ള റെസ്റ്ററന്റില്‍ രാവിലെ പത്തോകാലോടെയാണ് അഗ്നിബാധയുണ്ടായത്. സംഭവത്തിൽ ആർക്കും അപകടമില്ലെന്ന് അധികൃതർ അറിയിച്ചു.

തീപിടുത്തമുണ്ടായ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടർന്നില്ല.. ഇതാണ് ദുരന്തം ഒഴിവാക്കിയത്. വാണിജ്യ സ്ഥാപനങ്ങളിൽ സ്മോക് ഡിക്റ്റക്ടറുകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണമെന്ന് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഫുജൈറ സിവിൽ ഡിഫൻസ് ഡപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് റാബി അൽ ഹമൂദി അറിയിച്ചു