മുഖ്യമന്ത്രിയുടെ കേരള പര്യടനം ഡിസംബർ 22 ന് ആരംഭിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ കേരള പര്യടനം വരുന്നു ഡിസംബർ 22 ന് ആരംഭിക്കും. ഭാവികേരളത്തെ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഡിസംബര്‍ 22ന് കൊല്ലത്തു നിന്ന്‌ ആരംഭിച്ച്‌ എല്ലാ ജില്ലകളിലും പര്യടനം നടത്തും. അതത് ജില്ലകളില്‍ സമൂഹത്തിന്റെ നാനാതലങ്ങളിലുള്ളവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും.
കേരളീയ പൊതുസമൂഹത്തിലെ കൂടുതല്‍ അനുഭവസമ്പത്തുള്ളവരുമായി ആശയവിനിമയം നടത്തിക്കൊണ്ട് ഭാവികേരളത്തെ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ച്ചപ്പാട് രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ഈ പര്യടനത്തിനുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.