യു എ ഇ യില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കി.

യു എ ഇ യില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കി. നിലവില്‍ ബിഎല്‍എസ് കേന്ദ്രങ്ങള്‍ വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ സ്വീകരിച്ചിരുന്നത്. ഇനി മുതല്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങള്‍ക്കും ആദ്യം പാസ്‌പോര്‍ട്ട് സേവയുടെ പോര്‍ട്ടലിലാണ അപേക്ഷിക്കേണ്ടത്. പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവരും പാസ്പോര്‍ട്ട് പുതുക്കുന്നവരും https://embassy.passportindia.gov.in/ വഴി അപേക്ഷിക്കണം.