പൊതുസമൂഹത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ക്രമാധീതതായി വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഓരോ പെൺകുട്ടിയും ബാല്യം മുതൽ പ്രതികരണ ശേഷിയുള്ളവരായും സ്വയരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി പോരാടുന്നവളുമായും മാറ്റേണ്ടത് നമ്മളോരുത്തരുടേയും ഉത്തരവാദിത്വമാണ്.
ശാക്തീകരണ നവോത്ഥാന രംഗങ്ങളിൽ സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരികയും ,ആത്മ ധൈര്യവും ,ആത്മവിശ്വാസവും വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ഈ അത്യാധുനിക ആയുധങ്ങളുടെ പരിശീലനകളരി സംഘടിപ്പിച്ചു കൊണ്ടാണ് മലയാളി മോംസ് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ ലോക മാതൃദിനം വളരെ വ്യത്യസ്തമായാ രീതിയിൽ ആഘോഷിച്ചത്.
കുവൈത്തിലെ മഅയ്ദീൻ ഷൂട്ടിംഗ് റേഞ്ചിൽ വെച്ചു നടന്ന പരിപാടിക്ക് അൽ കദാരി ഷൂട്ടിംഗ് ചാമ്പ്യയായ ശ്രീമതി ശരണ്യദേവി നേതൃത്വം നൽകി . അമ്മമാർ AK47,AUG223യിലും കുട്ടികൾ എയർ പിസ്റ്റൾ ,എയർ റൈഫിൾ തുടങ്ങിയ വ്യത്യസ്തമായ ആയുധങ്ങളിലും ഷൂട്ടിംഗ് പരിശീലനം നടത്തി .ആദ്യമായാണ് ഒരു ഇന്ത്യൻ സംഘടനക്ക് ഇതുപോലെ ഒരു അവസരം ലഭിക്കുന്നത് എന്നതും ശ്രദ്ധേയമായി .MMME കുവൈറ്റ് ചാപ്റ്റർ അഡ്മിൻ സുമി ജോസ് നന്ദി രേഖപ്പെടുത്തി സ്ത്രീകളുടെ ഉന്നമനത്തിനായുള്ള വിവിധ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും കൂട്ടിച്ചേർത്തു .