വിദേശത്ത് കുടുങ്ങിക്കിടക്കുന്ന എഴുനൂറോളം അധ്യാപകർക്ക് ഇപ്പോഴും ശമ്പളം നൽകുന്നതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

0
6

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന എഴുനൂറോളം അധ്യാപകർക്ക് ഇപ്പോഴും ശമ്പളം നൽകുന്നതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിമാരുടെയും അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിമാരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റിൽ എത്താൻ കഴിയാതിരുന്ന ഇന്ന് അധ്യാപകരുടെ ശമ്പള വിതരണം നിര്‍ത്തുകയും നിര്‍ബന്ധിത സാഹചര്യത്തില്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി കണക്കാക്കുകയും ചെയ്യണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.

കുവൈറ്റിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംയോജിത പൊതുപ്രവര്‍ത്തന പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദാഫ് യോഗത്തിൽ നിര്‍ദ്ദേശം നല്‍കി.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തി പ്രാരംഭഘട്ടത്തില്‍ നിന്ന് ഉന്നതതലങ്ങളിലേക്ക് വിദ്യാഭ്യാസ മേഖല വികസിപ്പിക്കുന്നതിനും വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ ഈ നിര്‍ദ്ദേശം.
വിദ്യാഭ്യാസ മേഖലയുടെ വികാസത്തിനായി വിവിധ മേഖലകള്‍ക്കിടയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.