ഷാഫി പറമ്പിൽ പാലക്കാട്‌ എം. എൽ. എ സ്ഥാനം രാജിവെച്ചു

പാലക്കാട്‌ നിയോജക മണ്ഡലത്തിലെ എം. എൽ. എ സ്ഥാനം ഷാഫി പറമ്പിൽ രാജി വെച്ചു. ഇതോടെ പാലക്കാട്‌ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. സ്പീക്കര്‍ എ.എൻ. ഷംസീറിന്‍റെ ഓഫിസിൽ നേരിട്ടെത്തി രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നുമാണ് ഷാഫി വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ 3859 വോട്ടിനാണ് ഷാഫി ജയിച്ചത്. നിയമസഭയിലെ അനുഭവം പാർലമെന്റിൽ കരുത്താകുമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചത്.